• +91 8592877555

ഓഫിസ് ഉദ്ഘാടനം ചെയ്ത് സെലിബ്രിറ്റിയോ പ്രമുഖരോ അല്ല

ഒരു സ്ഥാപനത്തിന്റെ വിജയവും വളര്‍ച്ചയും ഒരിക്കലും മുതലാളിമാരല്ലെന്ന തിരിച്ചറിവ് നല്‍കുന്ന ഒരു ഓഫീസ് ഉദ്ഘാടനമാണ് നവംബര്‍ മൂന്നിന് നടന്ന കേരളത്തിലെ പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ LOANITOL ന്റേത്. ലോണിറ്റോളിന്റെ പുതിയ ഓഫീസ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത് സെലിബ്രിറ്റികളോ പ്രമുഖരോ ഒന്നുമായിരുന്നില്ല. ലോണിറ്റോളിനെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച ജീവനക്കാരായിരുന്നു. ഷീലാ കൊച്ചൗസേപ്പ് അടക്കമുള്ള സംരംഭകരുടെ സാന്നിധ്യത്തിലായിരുന്നു ലോണിറ്റോളിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ജീവനക്കാര്‍ നിര്‍ഹിച്ചത്. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അടുത്ത തലത്തിലേക്ക് വളര്‍ത്തുന്നവര്‍ക്കും ലോണ്‍ എടുത്ത് നല്‍കി സഹായിക്കുന്ന ലോണ്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ LOANITOL ന്റെ സാരഥികള്‍ ഡെന്നി ടോമിയും ഭാര്യ രാധാ ഡെന്നിയുമാണ്.

calculator
EMI Calculator icon EMI Calculator