പണത്തിന് അത്യാവശ്യം വരുമ്പോൾ മുന്നും, പിന്നും നോക്കാതെ ലോണു കൾക്കായി ബാങ്കുകളെ സമീപിക്കുന്നവ രാണ് നമ്മളിൽ പലരും. പക്ഷേ ഇതിലെ അപകട സാധ്യതകൾ ആരും ശ്രദ്ധിക്കാ റുമില്ല. ബാങ്ക് പോളിസികളും, മാനദണ്ഡ ങ്ങളും കണക്കാക്കാതെയുള്ള ഇത്തരം സാമ്പത്തിക തീരുമാനങ്ങൾ വലിയ നഷ്ടം സൃഷ്ടിക്കുമെന്ന് പറഞ്ഞു തരുന്ന ഒരു സംരം ഭമുണ്ട് കേരളത്തിൽ. ഐസിഐസിഐ ഹോം ഫിനാൻസുൾപ്പെടെ 20 വർഷത്തെ അനുഭവ സമ്പത്തിന്റെ കരുത്തിൽ, ഡെന്നി ടോമിയും, 18 വർഷത്തെ ബാങ്കിംഗ് അനുഭവ മുള്ള, ഭാര്യ രാധാലക്ഷ്മിയും ചേർന്ന് 2009ൽ കോഴിക്കോട് തുടക്കമിട്ട ലോൺഗുരു. നി ലവിൽ കൊച്ചി ആസ്ഥാനമാക്കിയാണ് പ്രവർത്തനം.
ബിസിനസുകാർ അവരുടെ ബിസിന സുകൾക്കായി ഓടുമ്പോൾ, അവർക്കാവ ശ്യമുള്ള ലോണുകളുറപ്പാക്കുകയും, ലോ ണുകൾ വേഗത്തിൽ അടച്ചു തീർക്കാൻ സഹായിക്കുകയുമാണ് ലോൺഗുരു ചെ യ്യുന്നത്. ലോണിന് അപേക്ഷിക്കുന്നവ രുടെ സാമ്പത്തിക സ്ഥിതി, ഭാവിയിലേ ക്കുള്ള ഫണ്ടുകൾ എന്നിവ പരിശോധിച്ച്
അനുയോജ്യമായ ബാങ്കുകളെ സമീപിക്കും. സാലറിയുള്ള വ്യക്തികൾ, ബിസിനസ്സുകാർ, സെൽഫ് എംപ്ലോയ്‌ഡ് പ്രൊഫഷണൽ സ്, എൻആർഐകൾ എന്നിവർക്കാണ് ലോണുകൾ. ഡോക്ടർമാർക്ക് അവരുടെ സർട്ടിഫിക്കറ്റും, അനുഭവ സമ്പത്തും മാത്രം വച്ച് 25 ലക്ഷം മുതൽ 2 കോടി വരെ, ഈടുക ളൊന്നുമില്ലാതെയുള്ള ലോണുകളുണ്ടെന്നും, ഇതിനെക്കുറിച്ച് ആരും ബോധവാന്മാരല്ലെ ന്നും ഡെന്നി പറയുന്നു.
ലോണും, ലോണുകളുമായി ബന്ധപ്പെട്ട കൺസൾട്ടിംഗ് സർവ്വീസുകളും നൽകും. വിവിധ ബാങ്കുകളിൽ പ്രവർത്തിച്ച് അനു ഭവ സമ്പത്തുള്ളവരുമായി സഹകരിച്ചാണ് പ്രവർത്തനം. ലോണുകളിൽത്തന്നെ 4 വിഭാ ഗങ്ങളുണ്ട്. ഹൗസിങ് ലോൺ, മോഡ് ഗേജ് ലോൺ, ബിസിനസുകാർക്കായുള്ള ബിസി നസ് ലോൺ തുടങ്ങിയ റീട്ടെയിൽ ലോണു കളാണ് 1-ാം വിഭാഗം. പ്രൊജക്ട് ലോൺ, വർക്കിംഗ് ക്യാപ്പിറ്റൽ തുടങ്ങി എംഎസ്എം ഇകൾക്കായുള്ള ലോണുകളടങ്ങുന്നതാണ് 2-ാം വിഭാഗം. 3-ാം വിഭാഗം, പല ബിസിന സുകൾക്കും, ചെറിയ കാലയളവിലേക്ക് മാ ത്രമായുള്ള, 5-12 മാസം വരെ സെക്യൂരിറ്റി ആവശ്യമില്ലാതെ അനുവദിക്കുന്ന ബ്രിഡ്‌ജ്
ലോണുകൾ. നഷ്ടത്തിലായ, റീ പേയ്മെന്റ്റിൽ കാലതാമസം വന്നിട്ടുള്ള അക്കൗണ്ടുകൾക്ക് ഫണ്ടിന്റെ ലഭ്യതയുറപ്പാക്കി, ബിസിനസുക ളെ പുനരുജ്ജീവിപ്പിക്കുന്ന ഡിസ്ട്രസ് ഫണ്ടാ ണ് 4-ാമത്തേത്.
കൊച്ചിയിലാണ് നിലവിൽ ബ്രാഞ്ചുക ളുള്ളത്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, കൊല്ലം, കോട്ടയം, തിരു വനന്തപുരം എന്നീ 8 ജില്ലകളിലേക്കും, ദുബായിലും ബ്രാഞ്ചുകൾ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ഫ്രാഞ്ചൈസി മോഡലിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും, പ്രധാന നഗരങ്ങളിലും 2025 മാർച്ചോടെ, 140ഓളം ബ്രാഞ്ചുകൾ ആരംഭിക്കും. 8 വർഷം കൊണ്ട് 750 ബ്രാഞ്ചുകളും, ഫ്രാഞ്ചൈസി മോഡലിലു ള്ള 5000ത്തിലധികം സെൻ്ററുകളും തുറക്കും. നിലവിൽ 50തോളം ബാങ്കുകളുമായി സഹ കരിച്ചാണ് പ്രവർത്തനം. എംഎസ്എംഇ ലോണുകൾക്ക് അഡ്വൈസിങ് സർവ്വീസ് നൽകാൻ ദേശസാൽകൃത ബാങ്കുകളിലെ എംഎസ്എംഇ ലോണുകളിൽ പ്രവർത്തി പരിചയമുള്ളവരുടെ അനുഭവ സമ്പത്ത് അത്യാവശ്യമാണ്. ഇത്തരം ആളുകളെ ലോൺഗുരുവിലേക്ക് എത്തിക്കാനുള്ള ചർ ച്ചകളും പുരോഗമിക്കുകയാണ്.
©2025 Loanitol — All Rights Reserved | Powered By Wazeefa1 Technologies
Toll-free Number — +91 8592877555